Sorry, you need to enable JavaScript to visit this website.

പ്രീമിയം ട്രെയ്‌നുകളിലെ കോച്ചുകള്‍ അടിച്ചു മാറ്റി

റാഞ്ചി- മോഷണം റെയില്‍വേയില്‍ ഒരു പുതിയ സംഭവമെ അല്ല. യാത്രക്കാരുടെ വസ്തുക്കള്‍ സ്ഥിരമായി മോഷണം പോകുന്നതിനു പുറമെ ട്രെയിന്‍ ബോഗികളിലെ ചെറിയ ഉപകരണങ്ങളൊക്കെ മോഷണം പോകുന്നതും പലപ്പോഴായി വാര്‍ത്തയായിട്ടുണ്ട്്. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെയെ തന്നെ ഞെട്ടിച്ചു കൊണ്ട് ട്രെയിന്‍ ബോഗികള്‍ തന്നെ മോഷ്ടാക്കള്‍ അടിച്ചുമാറ്റി എന്നതാണ് പുതിയ വാര്‍ത്ത. അതും പ്രീമിയം ട്രെയ്‌നുകളുടെ പുതിയ ആഡംബര കോച്ചുകള്‍. ന്യൂദല്‍ഹി-റാഞ്ചി റൂട്ടില്‍ ഓടുന്ന രാജധാനി എക്‌സ്പ്രസ്, സമ്പര്‍ക് ക്രാന്തി എക്‌സപ്ര് എന്നീ ട്രെയനുകളുടെ പ്രീമീയം കോച്ചുകളാണ് കാണാതായിരിക്കുന്നത്. ഇവ എവിടെ പോയി എന്ന് റാഞ്ചി റെയില്‍വെ ഡിവിഷന് ഒരു പിടിയുമില്ല.

റെയില്‍വെ യാര്‍ഡുകളില്‍ നിന്ന് കോച്ചുകള്‍ കാണാതാകുന്ന സംഭവം ആവര്‍ത്തിക്കുകയാണെന്ന് റെയില്‍വെ അധികൃതര്‍ പരാതി പറയുന്നു. ഈയിടെ റാഞ്ചിയില്‍ രാജധാനി എക്‌സ്പ്രസിന്റെ മൂന്ന് കോ്ച്ചുകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളമുണ്ടാക്കിയിരുന്നു. കോ്ച്ചുകള്‍ കാണാതാകുന്നതിനു പിന്നില്‍ സംഘടിത മോഷണ ശ്രമമുണ്ടോ എന്ന് അധികൃതര്‍ അന്വേഷിച്ചു വരികയാണ്. സംഭവം റെയില്‍വെ ഗൗരവത്തിലെടുത്തിട്ടുണ്ട്.
 

Latest News