തായിഫ് - ജീവൻ അപകടത്തിലാക്കി കോമഡി വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്നു സൗദി യുവാക്കളെ തായിഫ് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ രണ്ടു പേർ ചേർന്ന് മൂന്നാമനെ കാറിന്റെ ഡിക്കിയിൽ അടച്ചിടുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. കോമഡിക്കു വേണ്ടിയാണ് യുവാക്കൾ ഇങ്ങിനെ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബർ ക്രൈം നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാൻ ശ്രമങ്ങൾ തുടരുന്നതായും തായിഫ് പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)