റിയാദ്- ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറ്റവും അടുത്ത കുടുംബാംഗങ്ങളെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ കൊണ്ടുവരാമെന്ന് സൗദി ടൂറിസം മന്ത്രാലയം. ജി.സി.സി രാജ്യങ്ങളിലെ റസിഡന്റ് തിരിച്ചറിയൽ രേഖ വേണമെന്ന് നിർബന്ധമില്ലെന്ന് മലയാള ന്യൂസ് ലേഖകന്‍ സുലൈമാന്‍ ഊരകം റിയാദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ സന്ദർശക വിസയിലെത്തുന്നവർക്കും വരാവുന്നതാണ്. സൗദിയിലേക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ ആദ്യം ജി.സി.സി റസിഡന്റ് വിസയുള്ള പ്രവാസിയാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്. പിന്നീട് കുടുംബാംഗങ്ങൾ വേണ്ടി അപേക്ഷിക്കണം. പ്രവാസികളുടെ കൂടെയാണ് കുടുംബാംഗങ്ങൾ സൗദിയിലെത്തേണ്ടത്. ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏത് പ്രൊഫഷനിലുള്ള വിദേശികൾക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.