പാലക്കാട്- രേഖകളില്ലാതെ ട്രെയിനില്‍ കേരളത്തിലേക്ക് കൊണ്ടുവന്ന 33.74 ലക്ഷം രൂപ പിടിച്ചെടുത്തു, ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റില്‍. പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ആര്.പി.എഫ് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണവുമായി എത്തിയ നെല്ലൂര്‍ സ്വദേശി ഷെയ്ഖ് മസ്താന് പിടിയിലായത്. ഹൈദരാബാദ്- കൊച്ചുവേളി ശബരി എക്സ്പ്രസിന്റെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ ബാഗിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണവും പ്രതിയേയും തുടരന്വേഷണത്തിനായി ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)