VIDEO: അങ്ങനെയിപ്പോ ജോലി ചെയ്യേണ്ട.... ഈ ഓമനപ്പൂച്ചയുടെ നിര്‍ബന്ധബുദ്ധി കാണാന്‍ രസമാണ്

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ശേഷം വര്‍ക്ക് ഫ്രം ഹോം എന്ന ആശയം വളരെ പ്രശസ്തമാണ്. ഇപ്പോള്‍, മിക്ക ജീവനക്കാരും WFH അല്ലെങ്കില്‍ ഹൈബ്രിഡ് വര്‍ക്ക് ഓപ്ഷന്‍ ലഭിക്കാന്‍ കഴിയുന്ന ഒരു ജോലിസ്ഥലം ആഗ്രഹിക്കുന്നു. ഈ ആശയം ജീവനക്കാര്‍ക്ക് നല്ലതാണ്, എന്നാല്‍ അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇത് തീരെ ഇഷ്ടമല്ല. തങ്ങളുടെ സംരക്ഷകര്‍ ജോലിയില്‍ മുഴുകി തങ്ങളെ ശ്രദ്ധിക്കാതെ ഇരിക്കുന്നത് അവയെ അസ്വസ്ഥമാക്കുന്നു.
ഒരു പൂച്ച തന്റെ യജമാനത്തിയുമായി കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന തിരക്കിലാണ്. രോമക്കാരനായ പൂച്ച തമാശയുള്ള തട്ടലും മുട്ടലുമായി അവരെ ശല്യപ്പെടുത്താന്‍ തുടങ്ങുന്നു. ലാപ്‌ടോപ്പിന്റെ സ്‌ക്രീനിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്നതും, ഭാരമുള്ള ലാപ്‌ടോപ്പ് തള്ളുന്നതും, കൈകള്‍ കൊണ്ട് ഉടമയുടെ കൈയില്‍ അടിക്കുകയോ പിടിക്കുകയോ ചെയ്യുന്നത് കാണാം.
വര്‍ക് ഫ്രം ഹോമില്‍ ഇങ്ങനെ രസകരമായ അനുഭവങ്ങളുണ്ടെന്നതാണ് വാസ്തവം. വീഡിയോ കാണാം:

 

Latest News