തിരുവനന്തപുരം- സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസാ തോമസിനെതിരെ വീണ്ടും പ്രതികാരനടപടിയുമായി സര്‍ക്കാര്‍. ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ ചുമതല ഏറ്റെടുത്തിട്ട് അഞ്ചുമാസം കഴിയുമ്പോഴാണ് സര്‍ക്കാര്‍ അനുമതി കൂടാതെ വിസിയുടെ ചുമതല ഏറ്റെടുത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്ത നടപടി കേരള സര്‍വീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യമാണെന്നാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്
ഏതാനും ദിവസം മുമ്പ് ഡോ. സിസാ തോമസിനെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യുന്ന സിസാ തോമസിനെ തിരുവനന്തപുരത്തിന് പുറേേത്തക്ക് നിയമിക്കരുതെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. അതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായി സര്‍ക്കാരിന് നിയമനം നല്‍കേണ്ടിവന്നു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസുമായി സര്‍ക്കാര്‍ നീങ്ങുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)