Sorry, you need to enable JavaScript to visit this website.

ചോദ്യ പേപ്പർ ചുവപ്പുനിറത്തിൽ, ചുവപ്പിനെന്ത് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം- കേരളത്തിൽ ഇന്ന് മുതൽ ആരംഭിച്ച ഹയർ സെക്കണ്ടറി പരീക്ഷയിൽ ചോദ്യങ്ങൾ അച്ചടിച്ചത് ചുവപ്പ് നിറത്തിൽ. ചോദ്യങ്ങൾ കറുത്ത അക്ഷരങ്ങളിൽ നിന്നും ചുവപ്പിലേക്ക് മാറ്റിയത് ഇതാദ്യമായാണ്. ഹയർ സെക്കണ്ടറി ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ മറുചോദ്യം.
ആകെയുള്ള 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർത്ഥികൾ പ്ലസ് വൺ പരീക്ഷയും 4,42,067 വിദ്യാർഥികൾ  പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. . ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  മൂല്യനിർണയ ക്യാംപുകൾ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
 

Latest News