ബംഗളുരു- സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ സിനിമയായ കാലാ കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്. കാലാക്കെതിരെ കര്‍ണാടകയില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റിലീസ് കേന്ദ്രങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് മാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് റിലീസ് ഒഴിവാക്കണമെന്നാണ് ഒരു കന്നഡക്കാരന്‍ എന്ന നിലയില്‍ എന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥന. റിലീസ് ചെയ്തില്ലെങ്കില്‍ നല്ലത്- അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് നഗരഹാവു എന്ന കന്നഡ സിനിമക്കെതിരെ, അതു തമിഴിലേക്കു ഡബ് ചെയ്തിട്ടും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീയെറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. തമിഴനാട്ടില്‍ കന്നഡ സിനിമകള്‍ വിവേചനം നേരിടിന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ഏതെങ്കിലും സംഘടന പ്രതിഷേധിക്കുകയോ അതു കാരണം തീയെറ്റുകളില്‍ ആളുകള്‍ കുറയുകയൊ ചെയ്താല്‍ അവര്‍ നമ്മുടെ സിനിമകള്‍ പ്രദര്‍ശനം മുടക്കാറുണ്ട്. ഇവിടെ പ്രതിഷേധമുള്ള പശ്ചാത്തലത്തില്‍ അവരും പ്രദര്‍ശിപ്പിക്കരുത്-കുമാരസ്വാമി വ്യക്തമാക്കി.
രാഷട്രീയ രംഗപ്രവേശം ചെയ്ത രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലാ രാഷ്ട്രീയം പറയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ട്രെയ്‌ലറില്‍ ചില സൂചനകള്‍ ഉണ്ടായിരുന്നത്്. മണ്ണിനും വെള്ളത്തിനും വറുതിയില്ലാത്ത കാലത്തിനും വേണ്ടി പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനത്തോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. രാഷ്ട്രീയ കഥ അവിടെ നിന്നു തുടങ്ങുമോ എന്ന നാളെ അറിയാം.