ലക്‌നൗ- മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിക്ക് യു.പിക്ക് പുറത്ത് ആദ്യമന്ത്രി. കർണാടക മന്ത്രിസഭയിലാണ് ബി.എസ്.പി പ്രതിനിധി അംഗമാകുന്നത്. കർണാടക നിയമസഭയിലേക്ക് ജയിച്ച എൻ.മഹേഷാണ് മന്ത്രിയാകുന്നത്. യു.പിക്ക് പുറത്ത് തങ്ങളുടെ ഒരംഗം മന്ത്രിയാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ബി.എസ്.പി നേതാവും രാജ്യസഭാംഗവുമായ എം.പി സതീഷ് ചന്ദ്ര പറഞ്ഞു. 224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ 32 പേർക്കാണ് മന്ത്രിമാരാകാൻ കഴിയുക.