Sorry, you need to enable JavaScript to visit this website.

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് പാസ്റ്റർ മരിച്ചു

പത്തനംതിട്ട - റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് പാസ്റ്റർ മരിച്ചു. മാവേലിക്കര വെട്ടിയാർ സ്വദേശി രാജുവാ(65)ണ് മരിച്ചത്. പത്തനംതിട്ട കുമ്പനാട് വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ബസ് ഡ്രൈവറുടെ കൈവിട്ട കളി; ബസ്സിൽ ട്രെയിൻ ഇടിച്ച് ആറു മരണം, നിരവധി പേർക്ക് പരുക്ക്    
ലാഗോസ് -
ബസ്സിൽ ട്രെയിൻ ഇടിച്ച് ആറു മരണം. നിരവധി പേർക്ക് പരുക്ക്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിലാണ് അപകടം. ട്രെയിൻ വരുന്നുവെന്ന സിഗ്‌നൽ അവഗണിച്ചുള്ള ബസ് ഡ്രൈവറുടെ അതിസാഹസമാണ് അപകടം ക്ഷണിച്ചുവരുത്തിയതെന്നാണ് റിപ്പോർട്ട്.
 മുന്നറിയിപ്പ് അവഗണിച്ച് ബസ് റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ലോഗോസ് സ്‌റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി സെക്രട്ടറി ഒലുഫെമി ഒഡെ ഓസാനിന്റോലു പറഞ്ഞു. മരിച്ചവരിൽ നാല് പേർ വനിതകളും രണ്ട് പേർ പുരുഷന്മാരുമാണ്. 84 പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ അത്യാഹിത വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം ഫരിൻലോയി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നും അദ്ദേഹം പറഞ്ഞു. 
 മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് അപകടത്തിൽ ട്രെയിനിലും ബസിലുമായി കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ബസിന്റെ മധ്യ ഭാഗത്തായാണ് ട്രെയിൻ ഇടിച്ചു കയറിയത്. ബസിന്റെ മുൻഭാഗം ട്രെയിനിലേക്ക് ഇടിച്ചുകയറി ഒടിഞ്ഞ നിലയിലാണ്. ഏറെ ദുരം ബസുമായി നിരങ്ങിയ ശേഷമാണ് ട്രെയിൻ നിന്നത്. ബോഗികൾ തമ്മിൽ കുട്ടിയിടിച്ചും പലർക്കും പരുക്കേറ്റു. ഇജോക്കോയിൽ നിന്ന് ഓഗണിലേക്ക് പുറപ്പെട്ട ഇൻർസിറ്റി ട്രെയിനാണ് അപകടത്തിൽപെട്ടത്. ഫോറിൻലോയ് കമ്പനിയുടെ ബസ് സർക്കാർ ജീവനക്കാരെ കൊണ്ടുപോകുകയായിരുന്നു.

Latest News