മോണിക്ക ലെവന്‍സ്‌കിയോട് സ്വകാര്യമായി മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. അവരുമായിട്ടുള്ള ബന്ധം വെളിപ്പെടുത്തിയതിന് ശേഷം ഇതുവരെ മോണിക്കയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ പരസ്യമായി താന്‍ നേരത്തെ മാപ്പ് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.ബി.സിയിലെ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെ തന്നെ പിടിച്ച് കുലുക്കിയ സംഭവത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. പ്രസിഡന്റ് ഈസ് മിസിംഗ്' എന്ന പുസ്തകത്തിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം
മോണിക്കയോട് ക്ഷമാപണം നടത്തിയോ എന്ന ചോദ്യത്തിന് താന്‍ ലോകത്തോട് തന്നെ ക്ഷമ ചോദിച്ചിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് ശേഷം താന്‍ അവരോട് സംസാരിച്ചിട്ടില്ലെന്നും ക്ലിന്റണ്‍ കൂട്ടിച്ചേര്‍ത്തു. 1995ലാണ് അന്ന് പ്രസിഡന്റായിരുന്ന ക്ലിന്റണും മോണിക്കയുമായുള്ള ബന്ധം ആരംഭിച്ചത്. അന്ന് വൈറ്റ് ഹൗസ് ഇന്റേര്‍ണി ആയിരുന്നു മോണിക്ക. വിഷയം വിവാദമായതോടെ ക്ലിന്റണ്‍ ഇക്കാര്യം ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.