Sorry, you need to enable JavaScript to visit this website.

കുടിച്ചു പൂസായി പോലീസുകാർ തമ്മിൽ തല്ലി; രണ്ടു പേർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട - മദ്യലഹരിയിൽ പരസ്പരം തല്ലിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട ജില്ലാ പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ ജി ഗിരി, ജോൺ ഫിലിപ്പ് എന്നിവർക്കാണ് സസ്‌പെൻഷൻ. 
 സ്ഥാനക്കയറ്റം ലഭിച്ച പോലീസിനുള്ള യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ചാണ് സംഭവമുണ്ടായത്. മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി. ക്യാംപിലേയും പോലീസ് സ്റ്റേഷനുകളിലേയും നിരവധി പോലീസ് ഉദ്യോഗസ്ഥർ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിൽ പോലീസുകാർ തമ്മിൽ തല്ലിയത്. മറ്റു പോലീസ് ഉദ്യോഗസ്ഥർ ഇരുവരേയും പിടിച്ചു മാറ്റിയെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയുകയും ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായുളള സസ്‌പെൻഷൻ ഉത്തരവുണ്ടായത്.
 

Latest News