ബംഗളൂരു- സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിലെത്താൻ ചിലർ തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷ്. ഇന്ന് വൈകിട്ട് ഇത് സംബന്ധിച്ച് വിശദവിവരങ്ങൾ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളീയരെ ദയനീയമായി വിൽക്കാനും സ്വന്തം വ്യാപാര സാമ്രാജ്യത്തിനും വേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് ഞാൻ. പക്ഷേ നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്ക്കുന്നില്ല. മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു, ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന് കരുതി നാളെ നിങ്ങളുടെ വായ മധുരമാക്കട്ടെ. ഞാൻ 'ലോകത്തിലെ ഉപയോഗശൂന്യമായ' പുരുഷന്മാരുടെ ദിനം ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും.
ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു സ്വപ്‌ന വനിത ദിനത്തിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.