Sorry, you need to enable JavaScript to visit this website.

ഇനി പരീക്ഷക്കാലം; എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് തുടങ്ങും, ഹയര്‍ സെക്കണ്ടറി നാളെ മുതല്‍

തിരുവനന്തപുരം :  എസ്.എസ്.എല്‍.സി പരീക്ഷക്ക്  ഇന്ന് തുടക്കമാകും. മാര്‍ച്ച് 29 നാണ് പരീക്ഷ അവസാനിക്കുക. മേയ് രണ്ടാം വാരത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നതിനാണ് തീരുമാനം. 4,19,362 റെഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഹയര്‍ സെക്കണ്ടറി പരീക്ഷ നാളെ മുതലാണ് ആരംഭിക്കുക.

വേനല്‍ കണക്കിലെടുത്ത് കുട്ടികള്‍ക്കായി ക്ലാസ്സുകളില്‍ കുടിവെള്ളം കരുതാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.  സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഡി ജി പിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ആശയവിനിമയം നടത്തി. മാര്‍ച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിക്കും

Latest News