എടപ്പാൾ - കാർ ഓട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഡ്രൈവർ സ്വയം വിളിച്ചുവരുത്തിയ ആംബുലൻസിൽ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. എടപ്പാൾ കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കൽ പ്രകാശനാ(42)ണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം എടപ്പാൾ പാറപ്പുറത്തുവെച്ചാണ് സംഭവം.
സ്വകാര്യ കാറുകളിൽ ഡ്രൈവറായി പോകുന്ന ഇദ്ദേഹം ഇത്തരത്തിൽ ഒരു യാത്ര പോകവേയാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടനെ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്കു തിരിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പേ മരിക്കുകയായിരുന്നു.
അച്ഛൻ: പരേതനായ മാധവൻ. അമ്മ: ലക്ഷ്മി. ഭാര്യ: രമ്യ. മക്കൾ: ഋതിക്ക്, യമിൻ. സഹോദരങ്ങൾ: അജിത, അനിത, ശശി.