Sorry, you need to enable JavaScript to visit this website.

മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു

ആലപ്പുഴ :  ഭരണിക്കാവില്‍ മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. ഇയാളെ വീട്ടില്‍ വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന ഭരണിക്കാവ് പുത്തന്‍തറയില്‍ മോഹനന്റെ ഭാര്യ രമയാണ് കൊല്ലപ്പെട്ടത്. മദ്യലഹിരിയില്‍ വീട്ടിലെത്തിയ ഇളയ മകന്‍ നിധിന്‍, അമ്മയുമയി വഴക്കിടുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പുടുത്തുകയുമായിരുന്നു. ഇതിന് ശേഷം വീട്ടില്‍നിന്ന് നിധിന്‍ പുറത്ത് പോയി. മുത്ത മകന്‍ മിഥുന്‍ ഭക്ഷണം കഴിക്കാന് വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്മയുമായി നിധിന്‍ നിരന്തരം വഴിക്കിടുമായിരുന്നുവെന്ന്  അയല്‍വാസികള്‍ പറയുന്നു. മൃതദേഹം ചാരുംമൂട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

Latest News