ഹേഗ്- കോവിഡ് മഹാമാരിയെ അതിജീവിച്ചതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ ഏജന്‍സിക്കു മുന്നില്‍ ആശങ്ക ഉയര്‍ത്തി കൂറ്റന്‍ വേശ്യാലയം. വാക്‌സിന്‍ ഏജന്‍സിയുടെ ആംസ്റ്റര്‍ഡമിലെ ആസ്ഥാനത്തിന് സമീപമാണ് വന്ഡ ലൈംഗിക കേന്ദ്രം ആരംഭിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നത്.
ബ്രെക്‌സിറ്റ് കാരണം 2019 ലാണ് ലണ്ടനില്‍ നിന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ഥാം ഡച്ച് തലസ്ഥാനത്തേക്ക് മാറ്റിയത്. വേശ്യാലയം തുടങ്ങാനുള്ള ആംസ്റ്റര്‍ഡാം സിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തില്‍ അങ്ങേയറ്റം ആശങ്കയിലാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) വ്യക്തമാക്കി. ഗുണ്ടകളെ കുറിച്ചം കുറ്റകൃത്യങ്ങളെക്കുറിച്ചും
പ്രദേശവാസികളുടെ പരാതികളെ തുടര്‍ന്നാണ് സിറ്റി സെന്ററിലെ കുപ്രസിദ്ധ ചുവന്ന തെരുവിനുപുറത്തേക്ക് വേശ്യാലയം മാറ്റാന്‍ ആംസ്റ്റര്‍ഡാം അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സുരക്ഷയടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇ.എം.എ ചൂണ്ടിക്കാണിക്കുന്നു. വൈകുന്നേരങ്ങളില്‍ വീടുകളിലേക്ക് മടങ്ങുന്ന ജീവനക്കാര്‍ക്കും സന്ദര്‍ശിക്കുന്ന പ്രതിനിധികള്‍ക്കും വലിയ പ്രതിസന്ധിയായി മാറുമെന്നാണ് അവരുടെ ആശങ്ക. റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിന്റെ സ്ഥലം മാറ്റുന്നത് ഇവിടേക്ക് മയക്കുമരുന്ന് ഇടപാട്, മദ്യപാനം എന്നിവ കൂടി മാറ്റുന്നതിനു തുല്യമാണ്.
ഇഎംഎയുടെ കെട്ടിടത്തിന് സമീപം ഇറോട്ടിക് സെന്റര്‍ സ്ഥാപിക്കുന്നത് സമീപ പ്രദേശത്തും പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
ആംസ്റ്റര്‍ഡാമിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ബിസിനസ് ഡിസ്ട്രിക്റ്റില്‍ നിര്‍മിച്ച ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് പുതിയ വേശ്യാലയത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മൂന്ന് സ്ഥലങ്ങളില്‍ രണ്ടെണ്ണം.