Sorry, you need to enable JavaScript to visit this website.

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് പണികൊടുത്ത് വ്യാജന്‍മാര്‍, ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും

അഹമ്മദാബാദ് :  വനിതാ ദിനത്തില്‍ സ്ത്രീകളെ പറ്റിച്ച് പണം തട്ടാനായി ഇറങ്ങിയിരിക്കുകയാണ് സൈബര്‍ ലോകത്തെ വ്യാജന്‍മാര്‍. വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളാണ് വിവിധ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇവയുടെ മറപറ്റി സൈബര്‍ മോഷ്ടാക്കളും വ്യാജ ലിങ്കുകളും സമ്മാന പെരുമഴയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. വനിതാ ദിന ക്വിസ് എന്ന പേരില്‍ വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും നിരവധി ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. ഇവയില്‍ ക്ലിക്ക് ചെയ്താല്‍ ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കം സൈബര്‍ വ്യാജന്‍മാര്‍ ചോര്‍ത്തിക്കൊണ്ടു പോകും.
ഗുജറാത്ത് പൊലീസിന്റെ ഹെല്‍പ് ലൈനായ 1930 ല്‍ ഇത്തരം തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ഷോപ്പിംഗ് പോര്‍ട്ടലുകളുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുണ്ടാക്കി 'ആദ്യം ലിങ്ക് സന്ദര്‍ശിക്കുന്ന 5000 സ്ത്രീകള്‍ക്ക് സര്‍പ്രൈസ് സമ്മാനം' എന്ന തലക്കെട്ടോടെയാണ്  തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്ക് അഞ്ച് വാട്ട്സ് ആപ്പ് കോണ്ടാക്ടുകള്‍ക്ക് അയക്കാനും എന്നാല്‍ ബമ്പര്‍ സമ്മാനമായ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്നുമൊക്കെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്. പല വ്യാജ പ്രൊഫൈലുകളില്‍ നിന്നും ഇത്തരം ലിങ്കുകള്‍ക്ക് താഴെ സമ്മാനം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നത് വിശ്വാസ്യത കൂട്ടാന്‍ വ്യാജന്‍മാര്‍ തന്നെ ചെയ്യുന്ന പണിയാണിത്.

 

 

 

 

 

Latest News