മുംബൈ - ഇന്ത്യൻ നാവിക സേനയുടെ ഹെലികോപ്റ്റർ മുംബൈ തീരത്ത് അപകടത്തിൽ പെട്ടു. പതിവ് യാത്രക്കിടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്നു പേരെയും രക്ഷിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും നേവി വക്താവ് അറിയിച്ചു.
'ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്നുള്ള പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടു. തുടർന്ന് മുബൈ തീരത്തോട് ചേർന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തി ഹെലിക്കോപ്ടറിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.' -നേവി ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കി.