ന്യൂദൽഹി - പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയെന്നാരോപിച്ച് മലയാളി അടക്കം അഞ്ച് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു.
കാസർകോട് സ്വദേശി കെ.എം ആബിദ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. മറ്റു നാലുപേർ കർണാടക സ്വദേശികളാണ്. ബീഹാറിലെ കളപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻ.ഐ.എ നടപടി. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൗണ്ടിൽ അടക്കം മാറ്റിയെന്നും എൻ.ഐ.എ പറയുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തുനിന്ന് കൊണ്ടുവന്ന ഈ കണക്കിൽപ്പെടാത്ത പണം കസ്റ്റഡിയിൽ ഉള്ളവരുടെ അക്കൗണ്ടുകൾ വഴിയാണ് കൈമാറ്റം ചെയ്തതെന്നാണ് അന്വഷണ സംഘത്തിന്റെ കണ്ടെത്തൽ.