Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ സ്വന്തം നിലക്ക് ഇഫ്താർ വിതരണം ചെയ്യാം, വ്യവസ്ഥകളുണ്ട്

മദീന - മസ്ജിദുന്നബവിയിൽ ഇഫ്താർ വിതരണ ലൈസൻസ് നേടുന്നവർക്ക് സ്വന്തം നിലക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്യാനും മസ്ജിദുന്നബവികാര്യ വകുപ്പ് ലൈസൻസുള്ള കാറ്ററിംഗ് കമ്പനികൾ വഴി ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാനും അനുമതിയുള്ളതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. പ്രവാചക പള്ളിയിൽ ഇഫ്താർ വിതരണം ചെയ്യുന്നവർ എസ്.എം.എസ് വഴി വിവരം ലഭിച്ചാൽ തങ്ങളുടെ വിവരങ്ങൾ ഓൺലൈൻ ആയി അപ്‌ഡേറ്റ് ചെയ്യണം. ഇഫ്താർ വിതരണ സമയം, ലൈസൻസ് പ്രകാരം നിശ്ചയിച്ച സ്ഥലം, ഭക്ഷണത്തിന്റെ അളവ് എന്നിവ കൃത്യമായി പാലിക്കണം. സന്ദർശകരുടെയും വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി മുഴുവൻ വ്യവസ്ഥകളും ഇഫ്താർ വിതരണം ചെയ്യുന്നവർ പാലിക്കണമെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് ആവശ്യപ്പെട്ടു. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News