റിയാദ്-യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ നഗരമായ യാമ്പുവിലേക്ക് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു.
ഇന്ന് പുലര്‍ച്ചെയാണ് യാമ്പു ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണ ശ്രമം നടത്തിയതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. പുലര്‍ച്ചെ നാല് മണിയോടെ യെമന്‍ അതിര്‍ത്തിക്കകത്തുവെച്ച് ഹൂത്തികള്‍ മിസൈല്‍ വിക്ഷേപിക്കുന്നത് സൗദി സേന കണ്ടെത്തുകയായിരുന്നു. യാമ്പുവിലെ ജനവാസ കേന്ദ്രങ്ങളായിരുന്നു ഹൂത്തികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സൗദി സേന ആകാശത്തുവെച്ചുതന്നെ മിസൈല്‍ തകര്‍ത്തു. ആളപായമോ നാശനഷ്ടമോ ഇല്ല.
യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് സന്‍ആയിലുണ്ടായിരിക്കെ ഹൂത്തികള്‍ രണ്ടു തവണ മിസൈല്‍ ആക്രമണം നടത്തിയത് യു.എന്‍ നടത്തുന്ന ശ്രമങ്ങളില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും കേണല്‍ മാലിക്കി പറഞ്ഞു.

ഹൂത്തികളുടെ അതിക്രമങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ യു.എന്‍ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.