നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 47.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. 1074.52 ഗ്രാം സ്വര്‍ണ്ണ മിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറ്യേബ്യ വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി ജംഷീര്‍ ആണ് പിടിയിലായത്. ഒരേ സ്വഭാവമുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് തുടരുന്നതിനാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിക്കപ്പെടുന്ന യാത്രക്കാരന്‍ വാഹകന്‍ മാത്രമായതിനാല്‍ ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിയുന്നില്ല. സ്വര്‍ണം കൊടുത്തു വിടുന്നവരെയോ എത്തിച്ച് കൊടുക്കേണ്ട വരെയോ സ്വര്‍ണ്ണം കൊണ്ടുവരുന്നവര്‍ക്ക് അറിയില്ല. ഇതാണ് തുടര്‍ അന്വേഷണം വഴിമുട്ടുന്നത്. സ്വര്‍ണമിശ്രിതം നിറച്ച കാപ്‌സ്യൂളുകള്‍ ശരീരത്തില്‍ മലദ്വാരം ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്നത് പതിവായിട്ടുണ്ട്. ഇതിന് ഗള്‍ഫില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കുന്നതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)