നജ്‌റാൻ- നജ്‌റാനിലെ മെറ്റേണിറ്റി ഹോസ്പിറ്റലിൽ ഇരട്ട ഗർഭാശയമുള്ള സൗദി യുവതിക്ക് വിജയകരമായി സിസേറിയൻ പൂർത്തിയാക്കിയതായി ഹോസ്പിറ്റൽ അറിയിച്ചു. പല തവണ ഗർഭഛിദ്രം സംഭവിച്ച യുവതി മൂന്നു മാസം ഗർഭമായതോടെ ഹോസ്പിറ്റിലിൽ നടത്തിയ പരിശോധനയിലാണ് ഇരട്ട ഗർഭപാത്രമാണ് കാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചെറിയ ഓപ്പറേഷനിലൂടെയും ആരോഗ്യ പരിചരണത്തിലൂടെയും 37 ആഴ്ച പിന്നിട്ടതോടെ വിജയകരമായ സിസേറിയൻ വഴി യുവതിയുടെ ആദ്യ പ്രസവം നടത്തുകയായിരുന്നു.