Sorry, you need to enable JavaScript to visit this website.

തേനിയിലെ അപകടത്തില്‍ മരിച്ച യുവാക്കള്‍ കോട്ടയം തിരുവാതുക്കല്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു

കോട്ടയം: തമിഴ്നാട് തേനിക്ക് സമീപം വാഹനപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ് (23)ഗോകുല്‍ (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് വടവാതൂര്‍ സ്വദേശി അനന്തുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.  ഇന്നു പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഗണ്‍-ആര്‍ കാറാണ് അപകടത്തില്‍ പെട്ടത്. തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. എതിരെ വന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് കൂട്ടിയിടിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഇന്റര്‍ലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കാറിന്റെ പിന്‍ഭാഗത്തെ ടയറുകളില്‍ ഒന്ന് പൊട്ടിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന അക്ഷയ് അജേഷും , ഗോകുലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അല്ലിനഗരം പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

 

 

 

 

Latest News