ജിദ്ദ - വിശുദ്ധ ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള യാത്രക്കിടയില്‍ എയര്‍പോര്‍ട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ആശുപത്രിയിലാവുകയും 22 ദിവസത്തെ ചികിത്സക്ക് ശേഷം മരിക്കുകയും ചെയ്ത പത്തനംതിട്ട സ്വദേശിനി കാട്ടൂര്‍ പേട്ട പുറത്തൂട് രാജന്‍ എന്ന അബ്ബാസിന്റ ഭാര്യ സുബൈദ ബീവി (67) യുടെ മൃതദേഹം ജിദ്ദ ദഹബാനില്‍ ഖബറടക്കി. പത്തനംതിട്ട ജില്ലാ സംഗമം അംഗം ദിലീഫ് ഇസ്മായില്‍ കോട്ടാങ്ങല്‍, സലീന യുസുഫ്, റിയാസ് ചാത്തന്‍തറ തുടങ്ങിയവര്‍ പരേത ആശുപത്രിയില്‍ ആയിരിക്കെ നിരന്തരം സഹായങ്ങള്‍ ചെയ്യുകയും ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ജില്ലാ സംഗമം പ്രസിഡന്റ് അലി തേക്കുതോട്, ഷറഫുദീന്‍ ബാഫക്കി ചുങ്കപ്പാറ, രതീഷ് കോഴഞ്ചേരി, മസൂദ് ബലരാമപുരം എന്നിവര്‍ അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അബ്ബാസ്, നാട്ടില്‍നിന്ന് എത്തിയ മകന്‍ അനീഷ് എന്നിവര്‍ നാട്ടിലേക്ക് തിരിക്കും.