VIDEO: അയ്യോ കുഞ്ഞേ വീഴല്ലേ... ബാല്‍ക്കണിയില്‍ കയറിയ കുട്ടിയെ തടഞ്ഞ് ചങ്ങാതിപ്പൂച്ച

ബഹുനില മന്ദിരത്തിന്റെ ബാല്‍ക്കണിയില്‍നില്‍ക്കുന്ന കുട്ടി താഴെ വീഴാതെ ജാഗ്രതയോടെ കാവല്‍നില്‍ക്കുന്ന ചങ്ങാതിപ്പൂച്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. 27 സെക്കന്റ് മാത്രം നീളുന്ന വീഡിയോ ക്ലിപ്പ് കാണുന്നവരാരും ഇങ്ങനെയൊരു ബോഡിഗാര്‍ഡിനെ ആഗ്രഹിച്ചുപോകും.
ബാല്‍ക്കണിയില്‍നിന്ന് പുറംകാഴ്ച ആസ്വദിക്കുന്ന കുഞ്ഞിനേയും പൂച്ചയേയുമാണ് വീഡിയോയുടെ ആദ്യ നിമിഷങ്ങളില്‍ കാണുന്നത്. പെട്ടെന്നാണ് കുഞ്ഞ് ബാല്‍ക്കണിയുടെ അഴികളില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നത്. അപകടം മണത്ത പൂച്ച കുഞ്ഞിന്റെ കൈകളില്‍ പിടിച്ച് വലിച്ച് മാറ്റുന്നു. തന്റെ ശ്രമം തടസ്സപ്പെടുത്തിയ പൂച്ചയുടെ അടുത്തുനിന്ന് മാറി വീണ്ടും ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും മുന്നില്‍ തടസ്സം തീര്‍ത്ത് പൂച്ച നല്ല കാവല്‍ക്കാരനാവുകയാണ്. വീണ്ടും കുട്ടി ശ്രമം തുടര്‍ന്നെങ്കിലും രോഷാകുലനായ പൂച്ച കുട്ടിയെ ഒരു കാരണവശാലും അതിന് അനുവദിക്കാതെ തന്റെ ജീവന്‍ പണയപ്പെടുത്തി ബാല്‍ക്കണി ഭിത്തിയില്‍ കയറി തടസ്സം നില്‍ക്കുന്നു. ഇതിനിടെ തന്റെ തല സേഫ്റ്റി കമ്പിയില്‍ ഇടിച്ചെങ്കിലും അതൊന്നും അത് വകവെക്കുന്നേയില്ല. ഒടുവില്‍ പൂച്ച വിജയിക്കുകയും കുട്ടി തോല്‍ക്കുകയും ചെയ്യുന്നു.

 

Latest News