തിരുവനന്തപുരം- ഉദിയൻകുളങ്ങരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി ഷൈനുവിനെതിരെ പോലീസ് കേസെടുത്തു. വെൽഡിംഗ് തൊഴിലാളിയാണ് ഷൈനു. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തിയാണ് പോലീസ് കേസെടുത്തത്. ബന്ധുവായ പെൺകുട്ടിയടക്കം നാലു പേരെയാണ് ഇയാൾ പീഡിപ്പിച്ചത്. പതിനാല് വയസിന് താഴെയുള്ളവരെയാണ് പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്.