Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ ശ്വേത താനല്ലെന്ന് നടി ശ്വേതാ മോനോൻ

മുംബൈ- മൂന്ന് ദിവസത്തിനിടെ ബാങ്ക് അക്കൌണ്ടുകളിൽനിന്ന് ആയിരക്കണക്കിനു രൂപ നഷ്ടപ്പെട്ടവരിൽ നടി ശ്വേതാ മേനോനുമെന്ന വാർത്ത നിഷേധിച്ച് നടി ശ്വേത. ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി ദുരുപയോഗം  ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകൾ  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്റർനെറ്റിലെ ഫിഷിംഗ് തട്ടിപ്പിലാണ് ശ്വേതാ മേനോൻ ഉൾപ്പെടെ 40 ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്. പാൻ, കെ.വൈ.സി  വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്ന ലിങ്ക് ഇമെയിൽ വഴി ലഭിച്ചതിനു പിന്നാലെയാണ് ഇത്രയും ബാങ്ക് ഇടപാടുകാർ കബളിപ്പിക്കപ്പെട്ടത്.
ഉപയോക്താക്കളുടെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പുവരുത്താൻ  കെവൈസി നിർബന്ധമായതിനാൽ ഉപയോക്താക്കൾ വേഗത്തിൽ തട്ടിപ്പിൽ കുടുങ്ങുകയും  ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തു.   സ്വകാര്യ വിവരങ്ങൾക്കായി ബാങ്ക് ഇടപാടുകാരെ തേടിയെത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന്  മുംബൈ പോലീസ് മുന്നറിയിപ്പ് നൽകി.

 പാൻ, കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ട് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതതോടെ ഉപയോക്താക്കളെ അവരുടെ ബാങ്കിന്റെ വെബ്‌സൈറ്റിന്റെ വ്യാജ സൈറ്റിലാണ് എത്തുന്നത്. അവിട ഉപഭോക്തൃ ഐഡി, പാസ്‌വേഡ്, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ ആവശ്യപ്പെടുന്നു.

തട്ടിപ്പിനിരയായ മറ്റ് 40 പേരിൽ നടി ശ്വേതാ മേനോനും ഒരാളാണെന്നാണ് മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നത്. തന്റെ ബാങ്കിൽ നിന്നാണെന്ന് കരുതി ഫോൺ സന്ദേശത്തിലെ ലിങ്ക് പിന്തുടരുകയായിരുന്നുവെന്ന് ശ്വേത പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.  ലിങ്ക് ക്ലിക്ക് ചെയ്‌ത ശേഷം അവളുടെ കസ്റ്റമർ ഐഡി, പാസ്‌വേഡ്, ഒ.ടി.പി എന്നിവ നൽകി. മൊബൈൽ ഫോണിലേക്ക് അയച്ചിരിക്കുന്ന ഒടിപി നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രതിനിധിയെന്ന വ്യാജേന വിളിക്കുകയും ചെയ്തു. 57,636 രൂപയാണ് അക്കൌണ്ടിൽനിന്ന് നഷ്ടപ്പെട്ടത്. എന്നാൽ പണം നഷ്ടപ്പെട്ടത് തനിക്കല്ലെന്ന് വെളിപ്പെടുത്തിയിരിക്കയാണ് നടി.

Latest News