അഹമ്മദാബാദ്- മനുഷ്യന് കണക്കറ്റ പണമുണ്ടായിട്ടെന്ത് കാര്യം? ചെയ്യേണ്ട കാര്യങ്ങള്‍ സമയത്തിന് ചെയ്തില്ലെങ്കില്‍ നാണക്കേടാവും ഫലം. ഗുജറാത്തില്‍ നിന്നുള്ള പുതിയ വിേേശഷം കേട്ടില്ലേ? സംസ്ഥാന സര്‍ക്കാരിന് നല്‍കാനുള്ള മൂല്യ വര്‍ധിത നികുതി (വാറ്റ്) കുടിശ്ശിക വരുത്തിയ വന്‍ സ്ഥാപനങ്ങളില്‍ അദാനി, അംബാനി ഗ്രൂപ്പിന്റെ കമ്പനികളും ഇടം പിടിച്ചു. നിയമസഭയില്‍ വെച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അദാനി എന്റര്‍പ്രൈസസിന്റെ ഉപസ്ഥാപനമായ അദാനി ബങ്കറിങ് പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് പെട്രോളിയം എന്നിവയ്ക്ക് പത്തു കോടി രൂപയിലേറെ വാറ്റ് കുടിശ്ശികയുണ്ട്. ഇവയ്ക്ക് രണ്ടുവര്‍ഷത്തെ കുടിശ്ശികയുണ്ട്. പൊതു മേഖലയിലേതടക്കം 447 കമ്പനികള്‍ പട്ടികയിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നാണ് വാറ്റ്. ഭാരത് പെട്രോളിയം, ഐ.ഒ.സി., ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും രണ്ടുവര്‍ഷമായി കുടിശ്ശിക വരുത്തി. കോണ്‍ഗ്രസ് എം.എല്‍.എ. അനന്ത് പട്ടേലിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്