ന്യൂയോര്‍ക്ക്- വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ് ഫോമായ സൂം അതിന്റെ പ്രസിഡന്റിനെ പിരിച്ചുവിട്ടു. 1300 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് കമ്പനി പ്രസിഡന്റ് ഗ്രെഗ് ടോംബിനെയും പുറത്താക്കിയത്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടോംബുമായുള്ള കരാര്‍ താല്‍ക്കാലികമായി റദ്ദാക്കുകയാണെന്ന് കമ്പനി പറഞ്ഞു. കമ്പനി ചട്ടപ്രകാരമുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് നല്‍കും. മുന്‍ ഗൂഗ്ള്‍ ജീവനക്കാരനാണ് ഗ്രെഗ് ടോംബ്. 2022 ജൂണിലാണ് അദ്ദേഹം സൂമില്‍ എത്തിയത്. പകരം ആരെയും നിയമിച്ചിട്ടില്ല.