അൽകോബാർ- പാചകവാതക വിലവർധന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണെന്ന് പ്രവാസി വെൽഫയർ തൃശൂർ-പാലക്കാട് മേഖലാ കമ്മിറ്റി. ഭരണം ഏറ്റെടുത്തത് മുതൽ ജനദ്രോഹം തുടർന്ന് കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈ ജനദ്രോഹ നടപടിയിൽ അൽകോബാർ പ്രവാസി വെൽഫെയർ തൃശൂർ, പാലക്കാട് മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം പ്രബുദ്ധ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനു തീരാ കളങ്കമാണെന്നും യോഗം അഭിപ്രായപ്പെട്ടു. റീജിയണൽ പ്രസിഡന്റ് അൻവർ സലീം സംസാരിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അബ്ദുറഊഫ് (പ്രസി.), ഫായിസ് മുഹമ്മദ് അലി (ജന. സെക്ര.), താഹ ഹംസ (ട്രഷ), സന്തോഷ് കുമാർ, സലീം മുഹമ്മദ് (വൈസ് പ്രസി.), അസ്കർ (സെക്ര) എന്നിവരെയും ഫൈസൽ കൈപ്പമംഗലം, കുഞ്ഞുമുഹമ്മദ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.