ന്യൂദൽഹി- നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നാലുവർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തിരിച്ചടികളുടെ കാലത്ത് കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിയാൻ പോവുകയാണ് പ്രധാനമന്ത്രി.
കൂടുതൽ പ്രതിച്ഛായയുള്ള നേതാക്കളെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നും വിവാദമുണ്ടാക്കുന്നവരെ പുറത്താക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് സൂചന. അതോടൊപ്പം സഖ്യകക്ഷികളുടെ പിണക്കം മാറ്റാനുമാണ് ഈ തീരുമാനം. ഉപതിരഞ്ഞെടുപ്പുകളിലെ തോൽവി ഒരു മുന്നറിയിപ്പാണെന്ന് പ്രധാനമന്ത്രിക്ക് മനസിലായിട്ടുണ്ട്. പ്രതിപക്ഷം കരുത്തരായതോടെ മഹാസഖ്യത്തെ ഭയപ്പെട്ട് നിൽക്കുകയാണ് മോഡി. സർക്കാരിന്റെ പ്രതിച്ഛായ നല്ലതാക്കിയാൽ മാത്രമേ ജയമുള്ളൂ എന്ന് തിരിച്ചറിഞ്ഞതാണ് പുതിയ നീക്കത്തിന് പിന്നിൽ. ഇത് നാലാം തവണയാണ് അഴിച്ചുപണിയാൻ പോകുന്നത്. ജെഡിയുവിന് പ്രാധാന്യം നൽകിയേക്കുമെന്നും സൂചനയുണ്ട്.