ബുണ്ടി, രാജസ്ഥാന്‍- പ്രണയത്തിന് കണ്ണില്ല എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല. രാജസ്ഥാനിലെ ഗ്രാമത്തിലെ ഒളിച്ചോട്ടം ഇക്കാര്യം സ്ഥിരീകരിക്കുന്നു. മകന്റെ ഭാര്യയുമായി മദ്ധ്യവയസ്‌കന്‍ ഒളിച്ചോടി എന്ന പരാതിയാണ് രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോര്‍ ഗ്രാമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയെയും ഉപേക്ഷിച്ചിട്ടാണ് യുവതി ഭര്‍ത്താവിന്റെ പിതാവിനൊപ്പം ഒളിച്ചോടിയത്.
പവന്‍ വൈരാഗി എന്ന യുവാവാണ് സദര്‍ പോലീസ് സ്റ്റേഷനില്‍ പിതാവിനെതിരെ പരാതി നല്‍കിയത്. തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസിപ്പോള്‍. പിതാവ് തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നും പരാതിയില്‍ ഭാര്യ നിരപരാധിയാണെന്നും യുവാവ് പറയുന്നു. ഭാര്യയ്ക്കൊപ്പം തന്റെ ബൈക്കും പിതാവ് മോഷ്ടിച്ചതായി ഇയാള്‍ ആരോപിച്ചിട്ടുണ്ട്. ഈ ബൈക്കിലാണ് ഇരുവരും ഒളിച്ചോടിയത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഭാര്യ ഭര്‍തൃപിതാവിനൊപ്പം പോയത്.