ന്യൂദൽഹി - വിമാനത്തിന്റെ ശൗചാലയത്തിൽ കവറിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണക്കട്ടികൾ. ദൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെത്തിയ വിമാനത്തിൽനിന്നാണ് രണ്ടുകോടി രൂപയോളം വിലവരുന്ന നാലു സ്വർണക്കട്ടികൾ കസ്റ്റംസ് സംഘം കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം വിമാനത്തിനുള്ളിൽ പരിശോധന നടത്തിയത്. തുടർന്നാണ് ശൗചാലയത്തിൽ കവറിൽനിന്ന് നാല് സ്വർണക്കട്ടികൾ കണ്ടെടുത്തത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ദീർഘ ചതുരാകൃതിയിലുള്ള സ്വർണ്ണക്കട്ടികൾക്ക് 1,95,72,400 രൂപ വിലമതിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.