തായ്ലന്റ്- ബഹ്റൈനെ തോൽപ്പിച്ച് സൗദി അറേബ്യക്ക് എ.സി.സി കപ്പ് ക്രിക്കറ്റ് കിരീടം. പത്തു വിക്കറ്റിനാണ് ബഹ്റൈനെ സൗദി ചുരുട്ടിക്കെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത് ബഹ്റൈൻ 21.1 ഓവറിൽ ആകെ നേടിയത് 26 റൺസായിരുന്നു. എന്നാൽ സൗദി 4.1 ഓവറിൽ മുപ്പത് റൺസ് നേടി വിജയം സ്വന്തമാക്കി. സൗദിയുടെ വഖാറുൽ ഹസൻ 13 പന്തിൽ പതിനാറും അബ്ദുൽ വാഹിദ് 13 പന്തിൽ ആറും റൺസ് നേടി.
ബഹ്റൈന് വേണ്ടി കൂടുതൽ റൺസ് നേടിയത് അബ്ദുൽ മജീദാണ്. ഏഴു റൺസ്. ബാക്കി ഒരാൾക്കും അഞ്ചു റൺസ് പോലും നേടാനായില്ല. 42 പന്തിൽനിന്നാണ് അബ്ദുൽ മജീദ് ഏഴു റൺസ് നേടിയത്. സൗദിയുടെ അതീഫുറഹ്മാൻ നാലും ഇസ്തിയാഖ് അഹമ്മദ് മൂന്നും അബ്ദുൽ വാഹിദ് രണ്ടും സൈനുൽ ആബിദീൻ ഒരു വിക്കറ്റും നേടി.