Sorry, you need to enable JavaScript to visit this website.

ഒരു രക്ഷയുമില്ല, പിന്നെയും വിമാനത്തില്‍ യാത്രക്കാരന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചു

ന്യൂദല്‍ഹി : എയര്‍ ഇന്ത്യയില്‍ സഹയാത്രികയ്ക്കു മേല്‍ മൂത്രമൊഴിച്ചതിന്  പിന്നാലെ വീണ്ടും സമാനമായ അനുഭവം. ഇത്തവണ അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് സംഭവമുണ്ടായിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് മദ്യപിച്ച യാത്രക്കാരന്‍ സഹയാത്രക്കാരനു മേല്‍ മൂത്രമൊഴിച്ചത്.

ന്യൂയോര്‍ക്കില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രി 9.16 ന് പുറപ്പെട്ട വിമാനത്തിലാണ് യാത്രക്കാരന്‍ മൂത്രമൊഴിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച്ച 10.12 നാണ് വിമാനമെത്തിയത്. യു എസിലെ ഒരു  സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ് യാത്രക്കാരനു മേല്‍ മൂത്രമൊഴിച്ചതെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മദ്യപിച്ചിരുന്ന വിദ്യാര്‍ത്ഥി ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കുകയായിരുന്നു. അടുത്തിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് ആയതോടെ ഇയാള്‍ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. മദ്യലഹരിയില്‍ ഉറക്കത്തില്‍ അറിയാതെ സംഭവിച്ചതാണെന്നാണ് വിദ്യാര്‍ത്ഥിയുടെ വിശദീകരണം. മാപ്പ് പറഞ്ഞതോടെ യാത്രക്കാരന്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നും വിദ്യാര്‍ത്ഥിയുടെ ഭാവിക്ക് ദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. എങ്കിലും വിമാന അധികൃതര്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു.
വിമാനത്തിലെ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൈലറ്റലാണ് എ ടി സിയില്‍ അറിയിപ്പ് നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം ഡല്‍ഹി എയര്‍പോട്ടില്‍ എത്തിയ ഉടന്‍ തന്നെ ആരോപണവിധേയനായ യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു. പരാതി നല്‍കിയ യാത്രക്കാരനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതായി പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 നായിരുന്നു സംഭവം. മദ്യപിച്ച് യാത്ര ചെയ്ത ശങ്കര്‍ മിശ്ര എന്ന യാത്രക്കാരനാണ് വയോധികയായ സഹയാത്രികയ്ക്കു മേല്‍ മൂത്രമൊഴിച്ചത്. ഇത് വലിയ വാര്‍ത്തയായിതു പിന്നാലെ മിശ്രയ്‌ക്കെതിരെ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങി. ഇയാള്‍ക്ക് നാല് മാസത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.


ന്യൂദല്‍ഹി :  വിമാനത്തില്‍ സഹയാത്രികരുടെ മേല്‍ മാത്രമൊഴിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. എയര്‍ ഇന്ത്യയില്‍ സഹയാത്രികയ്ക്കു മേല്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ വീണ്ടും സമാനമായ അനുഭവമുണ്ടായി.  ഇത്തവണ അമേരിക്കന്‍ എയര്‍ലൈന്‍സിലാണെന്ന് മാത്രം. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് മദ്യപിച്ച യാത്രക്കാരന്‍ സഹയാത്രക്കാരനു മേല്‍ മൂത്രമൊഴിച്ചത്.

ന്യൂയോര്‍ക്കില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രി 9.16 ന് പുറപ്പെട്ട വിമാനത്തിലാണ് യാത്രക്കാരന്‍ മൂത്രമൊഴിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച്ചയാണ് വിമാനമെത്തിയത്. യുഎസിലെ ഒരു  സര്‍വകലാശാലാ വിദ്യാര്‍ത്ഥിയാണ് യാത്രക്കാരനു മേല്‍ മൂത്രമൊഴിച്ചതെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മദ്യപിച്ചിരുന്ന വിദ്യാര്‍ത്ഥി ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കുകയായിരുന്നു. അടുത്തിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് ആയതോടെ ഇയാള്‍ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. മദ്യലഹരിയില്‍ ഉറക്കത്തില്‍ അറിയാതെ സംഭവിച്ചതാണെന്നാണ് വിദ്യാര്‍ത്ഥിയുടെ വിശദീകരണം. മാപ്പ് പറഞ്ഞതോടെ ഇരയായ യാത്രക്കാരന്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നും വിദ്യാര്‍ത്ഥിയുടെ ഭാവിക്ക് ദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. എങ്കിലും വിമാന അധികൃതര്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു.വിമാനത്തിലെ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൈലറ്റലാണ് എ ടി സിയില്‍ അറിയിപ്പ് നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം ഡല്‍ഹി എയര്‍പോട്ടില്‍ എത്തിയ ഉടന്‍ തന്നെ ആരോപണവിധേയനായ യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു. ഇരയായ യാത്രക്കാരനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ചത്  വലിയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 നായിരുന്നു സംഭവം. മദ്യപിച്ച് യാത്ര ചെയ്ത ശങ്കര്‍ മിശ്ര എന്ന യാത്രക്കാരനാണ് വയോധികയായ സഹയാത്രികയ്ക്കു മേല്‍ മൂത്രമൊഴിച്ചത്. ഇത് വലിയ വാര്‍ത്തയായിതു പിന്നാലെ മിശ്രയ്‌ക്കെതിരെ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങി. ഇയാള്‍ക്ക് നാല് മാസത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

 

 

 

Latest News