Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷം ഒന്നിച്ചിരുന്നുവെങ്കിൽ മൂന്നു സംസ്ഥാനങ്ങളും ബി.ജെ.പിക്ക് നഷ്ടമാകുമായിരുന്നു

ന്യൂദൽഹി- കഴിഞ്ഞ ദിവസം പുറത്തുവന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലും ബി.ജെ.പി പരാജയപ്പെടുത്താൻ പ്രതിപക്ഷ കക്ഷികൾക്ക് സാധിക്കുമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. ഈ മൂന്നു സംസ്ഥാനങ്ങളിലെ നാൽപതിലേറെ മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെയാണ് ബി.ജെ.പി സ്ഥാനാർഥികളുടെ ഭൂരിപക്ഷം. ഇതിന് പുറമെ പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ മൂന്നാം സ്ഥാനത്തെത്തിയ പാർട്ടികൾക്ക് ലഭിച്ചിരുന്നു. 

സി.പി.എം-കോൺഗ്രസ്- തിപ്ര മോത പാർട്ടികൾ ഒന്നിച്ചിരുന്നുവെങ്കിൽ ത്രിപുരയിലെ പത്തോളം മണ്ഡലങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാമായിരുന്നു. നിലവിൽ 32 സീറ്റുകളാണ് ബിജെപിക്കുള്ളത്. സി.പി.എം-കോൺഗ്രസ് സഖ്യം തിപ്ര മോതയെ ഒപ്പം നിർത്തിയിരുന്നുവെങ്കിൽ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയെ കൂടെ പിന്തുണയിലും സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്ക് സാധിക്കുമായിരുന്നില്ല.

സി.പി.എം-കോൺഗ്രസ് സഖ്യം രണ്ടാം സ്ഥാനത്ത് എത്തിയ പല സീറ്റുകളിലും ബി.ജെ.പി ജയം ആയിരത്തിൽ താഴെ വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ്. ഈ മണ്ഡലങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തുള്ള തിപ്ര മോതയ്ക്ക് ബി.ജെ.പിയുടെ ഭൂരിപക്ഷത്തേക്കാൾ അധികം വോട്ടും ലഭിച്ചിരുന്നു. 
2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പിയുടെ സീറ്റ്, വോട്ട് ഷെയർ, ഭൂരിപക്ഷത്തിന്റെ ശരാശരി എന്നിവ  കുറവാണ്.

നാഗാലാൻഡിൽ 19ഓളം സീറ്റുകളിൽ ബി.ജെ.പിക്ക് 1000 ത്തിൽ താഴെ മാത്രമാണ് ഭൂരിപക്ഷം. മേഘാലയയിൽ 15 സീറ്റുകളിൽ കോൺറാഡ് സാങ്മയുടെ പാർട്ടി വിജയിച്ചത് 1000 ത്തിൽ താഴെ വോട്ടുകൾക്കാണ്. 
 

Latest News