പൊന്നാനി : ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തില്‍ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറില്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സിറ്റി ടവറിലെ മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഗ്ലാസുകള്‍ പൊട്ടി തെറിച്ചത് പരിഭ്രാന്തി പരത്തി. പൊന്നാനി ഫയര്‍ഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണക്കാനുള്ള ശ്രമം നടത്തിയത്. തീപിടുത്തത്തില്‍ അളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.