അബുദാബി- യു.എ.ഇയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് അബുദാബി മുസഫയില്‍ കുത്തേറ്റു മരിച്ചത്. ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.
യാസര്‍ അറഫാത്ത് നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ് എന്ന സ്ഥാപനത്തിലേക്ക് രണ്ടു മാസം മുമ്പ് ജോലിക്ക് കൊണ്ടുവന്ന ബന്ധുവായ മുഹമ്മദ് ഗസാനിയാണ് കൊലപാതകം നടത്തിയത്. ശമ്പളത്തിനു പുറമെ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നുവത്രെ. മുസഫ വ്യവസായ മേഖലയിലെ ഗോഡൗണില്‍ സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പുറത്തേക്ക് ഓടുന്നതിനിടെ യാസിര്‍ നിലത്തുവഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. വിവരം. രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.
അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസര്‍ അറഫാത്ത്. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ട് മക്കളുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)