Sorry, you need to enable JavaScript to visit this website.

വളര്‍ത്തു പൂച്ചയെ അടിച്ചു; ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു

ഡാളസ്- വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയോട് മോശമായി പെരുമാറിയ ഭര്‍ത്താവിനെ 47-കാരി വെടിവെച്ചു കൊലപ്പെടുത്തി. യു.എസിലെ ഡാളസിലാണ് സംഭവം. പ്രതിയായ മേരി ഹാരിസണ്‍ അറസ്റ്റിലായി. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
വളര്‍ത്തു പൂച്ചയെ നിരന്തരം മര്‍ദിക്കുന്നതു കാരണമാണ് ഭര്‍ത്താവ് ഡെക്സ്റ്റര്‍ ഹാരിസണിനെ വെടിവച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഗുരുതരാവസ്ഥയിലായ 49-കാരന്‍ ഡെക്സ്റ്ററിനെ ഉടന്‍ ആശുത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവരുടെ വീട്ടിലെ പൂച്ചയെ കാണാതായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഇതു പിന്നീട് തിരിച്ചെത്തിയിരുന്നു.
 

Latest News