Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം തീപിടുത്തം; പുകയിൽ മൂടി കൊച്ചി നഗരം, സംഭവത്തിൽ ദുരൂഹതയെന്ന് സി.പി.ഐ

കൊച്ചി -  ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിനുണ്ടായ തീപിടുത്തത്തെ തുടർന്ന് നഗരം കനത്ത പുകയിൽ. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പിറകു വശത്തുള്ള ചതുപ്പ് പാടത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂനയിലാണ് തീപിടുത്തം ഉണ്ടായത്. നഗരത്തിൽ കീലോമീറ്ററുകളോളം പുക പടർന്നിട്ടുണ്ട്. 
 ഇന്നലെ വൈകീട്ടുണ്ടായ തീ പിടുത്തത്തിൽ തീ പൂർണ്ണമായും അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച ആറ് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ അണക്കാൻ ശ്രമിച്ചത്. മണിക്കൂറുകൾ സമയമെടുത്ത് ശ്രമിച്ചെങ്കിലും തീ കാറ്റിലും മറ്റും വീണ്ടും വീണ്ടും പുകഞ്ഞ് ആളിക്കത്തുകയാണ്. 
 തീപിടുത്തം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. തീ പിടുത്തതിൽ അണയാതെ കിടക്കുന്ന കനലുകളിൽ നിന്ന് വീണ്ടും തീ പടരാൻ സാധ്യതയുണ്ട്. മുമ്പ് തീ പിടുത്തം മൂന്ന് ദിവസത്തോളം ശ്രമിച്ചാണ് പൂർണ്ണമായും അണച്ചത്.
 ഇത് നാലാം തവണയാണ് പ്ലാസ്റ്റിക് കൂനക്കു തീ പിടിച്ചത്. സംഭവത്തിൽ ദുരുഹതയുള്ളതായി സി.പി.ഐ പ്രതികരിച്ചു. കരാർ ഡേറ്റ് അവസാനിക്കുന്ന തിയ്യതിയോട് അടുത്താണ് തീ പിടുത്തമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി ആവർത്തിക്കാതിരിക്കാനുള്ള നടപടി ഉണ്ടാവണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.


 

Latest News