ജിദ്ദ-ചേരി നവീകരണത്തിന്റെ ഭാഗമായി ജിദ്ദയില്‍ പൊളിച്ചു നീക്കിയ കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക പുനഃപരിശോധിക്കുമെന്ന് ജിദ്ദ മുന്‍സിപ്പാലിറ്റി വക്താവ് അറിയിച്ചു. ചേരിനവീകരണത്തിനും വികസനത്തിനുമായി പൊളിച്ചു നീക്കിയ കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാതെ അനര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്കാന് ശുപാര്‍ശ ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് നഗരസഭ വക്താവ് പറഞ്ഞു.
അര്‍ഹിക്കുന്നതിനേക്കാള്‍ വന്‍ തുക കണക്കാക്കിയതാണ് ശ്രദ്ധയില്‍ പെട്ടത്. ഇതോടൊപ്പം പട്ടയങ്ങളില്ലാത്ത കെട്ടിടങ്ങള്‍ക്കും ഉടമസ്ഥാവകാശം കാന്‍സല്‍ ചെയ്ത കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്കാന് നിര്‍ദേശിക്കപ്പെട്ടു.
മിക്ക കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങവെയാണ് അപാകതകള്‍ കണ്ടെത്തിയത്. പുതിയ എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ മുന്‍സിപ്പാലിറ്റി ഒരുങ്ങിയിരിക്കയാണ്. പട്ടയങ്ങളില്ലാത്ത ഭൂമികള്ക്കോ നിശ്ചയിച്ചതിലുമധികം തുകയോ നഷ്ടപരിഹാരം നല്കപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ പണം തിരിച്ചു പിടിക്കുമെന്ന നിബന്ധന കൂടി ഉള്‍ക്കൊള്ളുന്നതാണ് ചേരി നവീകരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച രാജകല്പനയിലുള്ളത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)