ഇന്‍ഡോര്‍- ഭര്‍ത്താവിന് ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടാന്‍ സ്ഥാപന മേധാവിയുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയുമായി യുവതി.
മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. കേസെടുത്ത കോടതി അന്വേഷണത്തിന് പോലീസിനോട് നിര്‍ദേശിച്ചു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
മഹാരാഷ്ട്ര പൂനെ സ്വദേശിയായ ഭര്‍ത്താവ് പ്രൊമോഷന്‍ കിട്ടാനും സാമ്ബത്തികനേട്ടത്തിനുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം. ഭര്‍തൃവീട്ടില്‍വെച്ച് ഭര്‍ത്താവിന്റെ സഹോദരന്‍ മോശമായി പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഭര്‍തൃസഹോദരന്‍ പലതവണ മോശമായരീതിയില്‍ സ്പര്‍ശിച്ചു. 12 വയസ്സായ മകളുടെ മുന്‍പില്‍വെച്ചും ഇയാള്‍ ഉപദ്രവിച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാനാവാതെ ഒരിക്കല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും യുവതി പറയുന്നു.
പീഡനം തുടര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ച് ആദ്യം വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇക്കാര്യം അമ്മയോട് തുറന്നുപറഞ്ഞതിനുശേഷമാണ് ആദ്യം ഇന്‍ഡോര്‍ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ വിളിച്ചുവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഭാര്യയെ ഇനി ഉപദ്രവിക്കരുതെന്ന് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവില്‍നിന്ന് എഴുതിവാങ്ങിക്കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷവും ഉപദ്രവം തുടര്‍ന്നതോടെയാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)