കൊല്‍ക്കത്ത- എന്‍.സി.ഇ.ആര്‍.ടി സിലബസ് പകുതിയായി കുറക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കുട്ടികളുടെ പഠന ഭാരം ലഘൂകരിച്ച് അവരുടെ മറ്റു കഴിവുകള്‍ വികസിപ്പിക്കുന്നതിനാണ് പുതിയ നീക്കമെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പഠനത്തോടൊപ്പം കുട്ടികളുടെ കായിക ശേഷിയും മറ്റു കഴിവുകളും വികസിപ്പിക്കേണ്ടതുണ്ട്. ധാര്‍മിക വിദ്യാഭ്യാസവും അനിവാര്യമാണ്. പാഠ്യപദ്ധതിയുടെ ഭാരം ലഘൂകരിക്കുമ്പോള്‍ അവരുടെ മറ്റു കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് അവസരം ലഭിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. പുതിയ ദേശീയ വിദ്യാഭ്യാസ നയം മാസാവസാനത്തോടെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.