Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ ട്രാഫിക് പിഴയില്‍ പകുതി ഇളവ് പ്രഖ്യാപിച്ചു

ഷാര്‍ജ- യു.എ.ഇയിലെ ഷാര്‍ജയില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസമായി ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
നിയമലംഘനങ്ങള്‍ക്ക് വിധിച്ച ട്രാഫിക് പിഴ പകുതിയായി കുറയ്ക്കുന്നതിന് പുറമേ, തടവ് ശിക്ഷയും ബ്ലാക്ക് പോയിന്റുകളും റദ്ദാക്കുമെന്നും ഷാര്‍ജ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അലൈ പറഞ്ഞു. വാഹനമോടിക്കുന്നവര്‍ക്ക് ഒരു മാസത്തേക്കാണ് ഈ ഇളവ് ലഭിക്കുക. ഈ മാസം 31 ന് അവസാനിക്കും.
ട്രാഫിക് ലംഘനം നടത്തിയ തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചാല്‍  ഏപ്രില്‍ ഒന്നു മുതല്‍  35 ശതമാനം ഇളവ് ലഭിക്കുമെന്ന് ഷാര്‍ജ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വര്‍ഷത്തിനുമടയിലാണ് പിഴയടക്കുന്നതെങ്കില്‍  വാഹനമോടിക്കുന്നവര്‍ക്ക് 25 ശതമാനം ഇളവിനാണ് അര്‍ഹത.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News