വനിതാ ഡോക്ടറെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത പ്രതി പിടിയിൽ

കോഴിക്കോട് - ഡോക്ടറായ യുവതിയെ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. യുവതി ഇയാളുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതോടെയാണ് പ്രതി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.  തൃശൂർ സ്വദേശി നിഷാം ബാബു (24)വിനെ  കോഴിക്കോട്ടുനിന്നാണ്  കസ്റ്റഡിയിൽ എടുത്തതെന്നു പോലീസ് പറഞ്ഞു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം.

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്സായ നിഷാം ബാബു കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട്ട് എത്തിക്കകയായിരുന്നു. കോഴിക്കോട്ട് ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി പിന്നീട് അഞ്ച് തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

നഗ്നചിത്രങ്ങള്‍ നിഷാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഡോക്ടർ കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News