Sorry, you need to enable JavaScript to visit this website.

ത്രിപുരയില്‍ ബിജെപിയുടെ മണിക് സഹ വിജയിച്ചു

അഗര്‍ത്തല-ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സഹ വിജയിച്ചു. 832 വോട്ടിനാണ് മണിക് സഹ വിജയിച്ചത്. ടൊണ്‍ ബോഡോവലി മണ്ഡലത്തില്‍ നിന്നാണ് മണിക് സഹ വിജയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ലീഡ് നില ബിജെപിക്ക് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍.ത്രിപുരയില്‍ ഗോത്ര മേഖലകളില്‍ ബിജെപിക്ക് തിരിച്ചടിയാണ് നേരിടുന്നത്. തിപ്ര മോതയാണ് ഗോത്ര മേഖലകള്‍ പിടിച്ചെടുത്തിരിക്കുന്നത്. അംപിനഗര്‍, ആശരാംബരി, ചരിലാം, കരംചര, കര്‍ബൂക്ക്, മണ്ഡൈബസാര്‍, റൈമ വാലി, രാംചന്ദ്രഘട്ട്, സന്ത്രിബസാര്‍, സിംന, തകര്‍ജല, തെലിയാമുറ എന്നിവിടങ്ങളിലാണ് തിപ്ര മോത നിലവില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്.
അതേസമയം, തകര്‍ച്ചയ്ക്ക് പിന്നാലെ ത്രിപുരയില്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 23-23 ലാണ് ഇരു പക്ഷവും നിന്നിരുന്നത്. നിലവില്‍ ബിജെപി 31 ലേക്ക് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്. സിപിഐഎം-കോണ്‍ഗ്രസ് സഖ്യം നിലവില്‍ 16 സീറ്റുകളിലാണ് മുന്നേറുന്നത്. 

Latest News