ദുബായ്- കടം വാങ്ങാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതിരുന്നു ഫിലിപ്പിനോ യുവതിക്ക് ഭാഗ്യകടാക്ഷം. മഹ്സൂസിന്റെ സൂപ്പര്‍ സാറ്റര്‍ഡോ നറുക്കെടുപ്പില്‍ 40 കാരിയായ അര്‍ലിന്‍ നേടിയത് 10 ദശലക്ഷം ദിര്‍ഹം.
12 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന അര്‍ലിന്‍ ഒരു കമ്പനിയിലെ സെയില്‍സ് പ്രമോട്ടറാണ്. പത്തും നൂറുമൊക്കെ കടം വാങ്ങിയാണ് മാസാവസാനമാകുമ്പോള്‍ ഞാന്‍ ഒപ്പിക്കാറ്. ഇത് എന്റെ വലിയ ഭാഗ്യമാണ്- അര്‍ലിന്‍ പറഞ്ഞു.
ഇക്കൊല്ലം ഒറ്റരാത്രിയില്‍ കോടീശ്വരിയാകുന്ന രണ്ടാമത്തെ ഫിലിപ്പിനോയാണ് അര്‍ലിന്‍. നേരത്തെ സ്‌റ്റോര്‍ മാനേജരായി ജോലി ചെയ്തിരുന്നു 34 കാരി റസ്സല്‍ റെയിസിന് 15 ദശലക്ഷം ദിര്‍ഹം സമ്മാനം കിട്ടിയിരുന്നു.
2021 ല്‍ മഹ്സൂസ് നറുക്കെടുപ്പ് തുടങ്ങിയ ശേഷം അഞ്ച് ഫിലിപ്പിനോകള്‍ ഇത്തരത്തില്‍ വന്‍തുക സമ്മാനം ലഭിച്ചതായി കമ്പനി അറിയിച്ചു. മഹ്സൂസില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഫിലിപ്പിനോകള്‍.