കോഴിക്കോട്- ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലായ കാമുകിയെ നേരിൽ കണ്ടപ്പോൾ കാമുകന്റെ പൊട്ടിക്കരച്ചിൽ. കോഴിക്കോട് നിന്ന് കാളികാവിലേക്ക് കാമുകനെ തേടി എത്തിയത് നാലു കുട്ടികളുടെ അമ്മ. കാമുകിക്ക് തന്റെ അമ്മയേക്കാൾ പ്രായമുണ്ടെന്ന് അറിഞ്ഞതോടെ കാമുകൻ നിലവിട്ടു കരഞ്ഞു. കാമുകന്റെ പ്രായമുള്ള ഒരു മകനും വീട്ടമ്മക്കുണ്ട്. യുവാവ് അയച്ചുകൊടുത്ത ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് വീട്ടമ്മ കാളികാവിലെ വീട്ടിലെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇരുവരും നേരിട്ടു കണ്ടിട്ടില്ലായിരുന്നു.
അമ്മയുടെ പ്രായമുള്ള കാമുകിയെ കണ്ടതോടെ യുവാവ് ഞെട്ടി. മറ്റ് വഴികൾ ഇല്ലാത്തതിനാൽ യുവാവും കുടുംബവും അവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവിനൊപ്പം പുതിയ ജീവിതം തുടങ്ങണമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ കാമുകൻ അലമുറയിട്ടു പൊട്ടിക്കരഞ്ഞു. എന്നാൽ ബന്ധത്തിൽനിന്ന് പിൻമാറാൻ വീട്ടമ്മ തയ്യാറായില്ല. അവർക്ക് 22-കാരനൊപ്പം ജീവിക്കണം എന്നായിരുന്നു. ഇതോടെ വീട്ടമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നൽകിയ വിവരം അനുസരിച്ച് വീട്ടമ്മയുടെ ബന്ധുക്കളും കാളികാവിലെത്തി. വീട്ടമ്മയെ യുവാവ് നിർബന്ധിച്ച് ഇറക്കിക്കൊണ്ടുവന്നതാണ്എന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ ഒടുവിൽ സംഭവം അടിയുടെ അടുത്തെത്തിയെങ്കിലും കാമുകനെയുമായി അയാളുടെ ബന്ധുക്കൾ രക്ഷപ്പെട്ടു. വീട്ടമ്മയെയുമായി ബന്ധുക്കൾ കോഴിക്കോട്ടേക്കും പോയി.